11 December 2025, Thursday

Related news

December 3, 2025
December 3, 2025
November 25, 2025
October 20, 2025
August 30, 2025
August 27, 2025
August 24, 2025
August 21, 2025
April 17, 2025
March 19, 2025

കെ എസ് യുവിന്‍റെ ഭാരവാഹി പട്ടിക ; കല്യാണം കഴിഞ്ഞവരും, കുട്ടികളുള്ളവരുമെന്ന് ചെന്നിത്തല

Janayugom Webdesk
തിരുവനന്തപുരം
April 13, 2023 2:05 pm

കെഎസ് യുവിന്‍റെ സംസ്ഥാന ഭാരവാഹികളെയും,ജില്ലാ പ്രസിഡന്‍റുമാരേയും മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി നിയമിച്ചതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,മുന്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല ആഞ്ഞടിച്ചിരിക്കുന്നു.

കല്യാണം കഴിഞ്ഞവരും, കുട്ടികള്‍ ഉള്ളവരും കെഎസ് യു ഭാരവാഹികള്‍ ആകുന്നത് ശരിയല്ലെന്ന് മുന്‍ കെഎസ് യു, എന്‍ എസ് യു പ്രസിഡന്‍റു കൂടിയായ ചെന്നിത്തല അഭിപ്രായപ്പെട്ടു.പത്രസമ്മേളനത്തിനിടെയായിരുന്നു രമേശ് ചെന്നിത്തല പുനഃസംഘടനക്കെതിരെ ആഞ്ഞടിച്ചത്.

നേതൃത്വത്തിൽ ഇല്ലാത്തതിനാൽ കൂടുതൽ പറയുന്നില്ലെന്നും ഈ വീഴ്ച നേതൃത്വം പരിശോധിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രായാധിക്യം ഉള്ളവർ കെഎസ് യുവിൽ കടന്നുകൂടിയതിനെ വിമർശിച്ച ചെന്നിത്തല കല്യാണം കഴിഞ്ഞവരും കുട്ടികളുള്ളവരും യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കണമെന്നും കെഎസ് യുവില്‍ വേണ്ടായെന്നും വ്യക്തമാക്കി 

കെഎസ് യു പുനസംഘനടക്ക് എതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതില്‍ പ്രതിഷേധിച്ച് കെഎസ് യു ചുമതല ഉണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാമും,ജനറല്‍ സെക്രട്ടറി വി ജയന്തും രാജി വെച്ചിരുന്നു

Eng­lish Summary:
List of office bear­ers of KSU; Chen­nitha­la said that those who are mar­ried and have chil­dren are in charge

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.