1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 21, 2025
March 6, 2025
March 1, 2025
January 8, 2025
January 2, 2025
January 1, 2025
December 22, 2024
November 12, 2024
October 2, 2024

മാലിന്യം വലിച്ചെറിയലും കത്തിക്കലും: 18 ലക്ഷം പിഴ ചുമത്തി

Janayugom Webdesk
തിരുവനന്തപുരം
March 1, 2025 11:11 pm

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച 2820 വാട്സ്ആപ്പ് പരാതികളിൽ 2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 18.72 ലക്ഷം രൂപ പിഴചുമത്തി. മാലിന്യങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് 94467 00800 വാട്സ്ആപ്പ് നമ്പർ ആരംഭിച്ചത്. 

നമ്പർ നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും 4818 പരാതികൾ ലഭിച്ചു. തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുള്ള പരാതികളിന്മേലാണ് നടപടി സ്വീകരിച്ചത്. പിഴയ്ക്കു പുറമേ, നിയമലംഘനം നടത്തിയ 11 പേരുടെമേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്.
നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാക്കും. ഇതുവരെ ഇത്തരത്തിൽ 28,500 രൂപ പ്രഖ്യാപിക്കുകയും 18,000 രൂപ വിതരണം ചെയ്യുകയും ചെയ്തു. 

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങളിൽ വ്യക്തികളെയോ വാഹന നമ്പറോ തിരിച്ചറിയാൻ കഴിയുംവിധം ഫോട്ടോ/വീഡിയോ പകർത്തി 94467 00800 വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണമെന്ന് ശുചിത്വമിഷൻ ഡയറക്ടർ യു വി ജോസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.