9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 27, 2025
March 25, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025
March 19, 2025
March 18, 2025
March 13, 2025

ലിവ് ഇൻ പങ്കാളിയെ കൊ ലപ്പെടുത്തി 50 കഷ്ണങ്ങളാക്കി: യുവാവ് പിടിയിൽ

Janayugom Webdesk
റാഞ്ചി
November 28, 2024 7:27 pm

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 50 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ കുന്തി ജില്ലയിലാണ് സംഭവം. 25കാരനായ നരേഷ് ഭെൻ​ഗ്രയാണ് പിടിയിലായത്. ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ജോർദാ​ഗ് വില്ലേജിനു സമീപം തെരുവുനായ്ക്കൾ മനുഷ്യന്റെ കൈ കടിച്ചുവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം പുറം ലോകം അറിഞ്ഞത്. 

തമിഴ്‌നാട് സ്വദേശിയായ 24കാരിയുമായ യുവാവ് ലിവ് ഇൻ റിലേഷൻഷിപ്പിലായത്. ഈ ബന്ധം തുടരുന്നതിനിടയിൽ തന്നെ നാട്ടിൽ ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. തുടർന്ന് തിരികെ തമിഴ്നാട്ടിൽ മടങ്ങിയെത്തുകയും യുവതിയോടൊത്ത് താമസിക്കുകയും ചെയ്തു. നവംബർ എട്ടിനാണ് കൊല നടക്കുന്നത്. യുവതിയെ ജാര്‍ഖണ്ഡിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനു പകരം വീടിന് സമീപത്തുള്ള കാട്ടിലെത്തിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേ​​ഹം 50 കഷ്ണങ്ങളാക്കി.

കൊലയ്ക്ക് മുമ്പ് ഇയാൾ യുവതിയെ ലൈം​ഗികമായി ഉപദ്രവിച്ചിരുന്നതായും പറയുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം ഉൾക്കാട്ടിൽ തന്നെ ഉപേക്ഷിച്ചു. ഷോള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ യുവതി സമ്മർദം ചെലുത്തിയിരുന്നു. തുടർന്നാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.