
മലപ്പുറം കൊണ്ടോട്ടിയിൽ സ്‌കൂൾ ബസിടിച്ച് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എ ബി സി മോണ്ടിസോറി സ്‌കൂളിലെ വിദ്യാർത്ഥിയായ യമിൻ ഇസിൻ ആണ് മരിച്ചത്. സ്‌കൂൾ വാഹനമിറങ്ങിയ വിദ്യാർത്ഥിയുടെ ദേഹത്തുകൂടി അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിൻ ഇസിൻ. കുട്ടിയുടെ മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.