പൂവരണി വായനശാല പടിയ്ക്ക് സമീപം നിരപ്പേല്‍ വളവിൽ രാവിലെ അഞ്ചരയോടെയാണ് ലോറി ഇടിച്ചുമറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. നിരപ്പേല്‍ വളവ് തിരിയാതെ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
പൈക കെഎസ്ഇബി സബ് സ്റ്റേഷനിലേയ്ക്കുള്ള 33 കെവി ലൈന്‍ അപകടത്തില്‍ തകര്‍ന്നു. ഇതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള വേസ്റ്റ് സാധനങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. മറിഞ്ഞ ലോറി സമീപ പുരയിടത്തിലെ മരത്തിലിടിച്ചാണ് നിന്നത്. വാഹനം തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.