15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 21, 2025
August 4, 2024
June 11, 2024
April 3, 2024
September 8, 2023
July 17, 2023
July 9, 2023
June 26, 2023
May 21, 2023
March 6, 2023

ലോൺ ആപ്പു് ബ്ലാക്ക് മെയിലിങ്; ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

Janayugom Webdesk
July 9, 2023 9:12 pm

ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് നിരവധി ലോൺ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു. ലോൺ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് നടപടി.

ഈ ആപ്പുകൾ ഉപഭോക്താക്കൾക്ക് ഫാസ്റ്റ് ട്രാക്ക് ലോണുകൾ വാഗ്ദാനം ചെയ്ത് അമിതമായ നിരക്കുകൾ ഈടാക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ നൂറുകണക്കിന് റിവ്യൂകളാണ് ആപ്പ് സ്റ്റോറിൽ ഈ ആപ്പുകള്‍ക്കുള്ളത്. ആപ്പിൾ ആപ്പുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് നീങ്ങിയതെന്നും ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.

സംശയാസ്പദമായ ആപ്പുകളിൽ ഗോൾഡൻ കാഷ്, ഓകെ റുപ്പി, വൈറ്റ് കാഷ്, പോക്കറ്റ് കാഷ് എന്നിവ ഉൾപ്പെടുന്നു. ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടൻ നീക്കം ചെയ്യണം. ആപ്പിൾ ഡെവലപ്പർ പ്രോഗ്രാം ലൈസൻസ് ഉടമ്പടിയും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിന് ആപ്പുകൾ നീക്കം ചെയ്തതായാണ് ആപ്പിൾ അറിയിച്ചത്.

കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കാനായി ലോൺ ആപ്പിന് പിന്നിലുള്ളവർ പലപ്പോഴും ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടെന്ന് നിരവധി ഉപഭോക്താക്കൾ വെളിപ്പെടുത്തി.

ENGLISH SUMMARY:Loan app black­mail­ing; Remove apps and Apple
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.