നവകേരള സൃഷ്ടി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂരിലെ കേരള തദ്ദേശ ദിനാഘോഷ സമാപന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം, മാലിന്യനിര്‍മ്മാര്‍ജനം, പാലിയേറ്റീവ് കെയറുകള്‍, സംരംഭകത്വങ്ങള്‍ ഇവയിലെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്. കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. ആരോഗ്യ സേവനങ്ങള്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ലഭിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായാണ് കേരളത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ 2025 നവംബര്‍ ഒന്നിന് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെല്ലാം നല്ല പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി എട്ടുമാസമാണ് നമ്മുടെ മുമ്പിലുള്ളത്. ഈ കാലയളവില്‍ ബാക്കിയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജനം പൂര്‍ണതയില്‍ എത്തിക്കാന്‍ ഈ മാര്‍ച്ചോടെ സാധിക്കും. 96 ശതമാനം മാലിന്യങ്ങളും നീക്കംചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
ഹരിത കര്‍മ്മ സേനയുടെയും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാലിന്യനിര്‍മ്മാര്‍ജനം പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നല്ല രീതിയിലുള്ള ചികിത്സാ സംവിധാനങ്ങള്‍ കേരളത്തിലുണ്ട്. മികവാര്‍ന്ന പാലിയേറ്റീവ് കെയര്‍ സംവിധാനവും കേരളത്തിലുണ്ട്.
എല്ലാവരിലേക്കും സേവനം എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണതലത്തില്‍ ഈ വിഷയത്തില്‍ ശരിയായ ഇടപെടല്‍ നടത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.