30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 18, 2025
December 16, 2025
December 16, 2025
December 16, 2025

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മികച്ച വിജയവുമായി എല്‍ഡിഎഫ്

Janayugom Webdesk
തിരുവനന്തപുരം
March 1, 2023 11:03 pm

സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ 15 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് 11 സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളും നേടാനായി. 28 വാര്‍ഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയം നേടി. സിപിഐ സ്ഥാനാര്‍ത്ഥി അലി പി എം ആണ് ഇവിടെ വിജയിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 

132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ(എം)ലെ ബീന രാജീവ് ഇവിടെ വിജയിച്ചത്. കോട്ടയം പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം വാര്‍ഡില്‍ സിപിഐയിലെ ജോസിന അന്ന ജോസ് വിജയിച്ചു. എൽഡിഎഫി ല്‍ സിപിഐ (എം) 11 സീറ്റിലും സിപിഐ രണ്ട് സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസിന് നാലും മുസ്ലിം ലീഗിന് മൂന്നും ആര്‍എസ്‌പിക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. മൂന്ന് സീറ്റുകളില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം നേടാനായി. 

Eng­lish Summary;Local by-elec­tions; LDF with great success

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.