
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ അവധിയില്ലാതെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിര്‍ദേശം. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദേശം. ജൂലൈ 23 ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ പുതുതായി പേരു ചേര്‍ക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് സമര്‍പ്പിച്ചത്. തിരുത്തൽ, സ്ഥാന മാറ്റം, പേര് ഒഴിവാക്കൽ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമര്‍പ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.