
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാമൂഴത്തിന്റെ ആദ്യപടിയായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ ജില്ലകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം നേടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലം ജനങ്ങള്‍ കണ്ട ജീവിതമുണ്ട്, ഓരോ രംഗത്തുമുള്ള വമ്പിച്ച മുന്നേറ്റമുണ്ട്. അതെല്ലാം ഉണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് അവര്‍ക്കറിയാം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് തികഞ്ഞ വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അശേഷം ആശങ്ക ഞങ്ങള്‍ക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വട്ടിയൂര്‍ക്കാവ് സെന്റ് ജോണ്‍സ് യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം ആരെങ്കിലും മോഷ്ടിച്ചാല്‍ ആരായാലും അവരെ ശിക്ഷിക്കും. അങ്ങനെ പറയാന്‍ കെല്പുള്ള എല്‍ഡിഎഫിനെ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് ശബരിമല വിഷയമൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പക്ഷെ, സ്ത്രീത്വത്തെ ചവിട്ടിമെതിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ ചില പുതിയ മുഖങ്ങള്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ വോട്ടര്‍മാര്‍ കാണുന്നുണ്ട്. എല്‍ഡിഎഫിന്റെ വ്യക്തമായ മുന്നേറ്റത്തില്‍ യുഡിഎഫിനും ബിജെപിക്കും ഭയപ്പാടുണ്ട്. അതിനാല്‍ എപ്പോഴും ചെയ്യുന്നതുപോലെ അവരിപ്പോള്‍ പരസ്പരം ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തുപിടിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.