
തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങൾ ഉൾക്കൊണ്ട് ശക്തമായ പ്രചാരണത്തിലൂടെ ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ ഏതൊക്കെയെന്ന് ഗൗരവപൂർവം പരിശോധിച്ചുകൊണ്ടുള്ള പ്രചാരണമായിരിക്കും നടത്തുകയെന്നും എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തിയ കള്ള പ്രചാരവേല, പ്രാദേശിക പ്രശ്നങ്ങൾ, യുഡിഎഫിന്റെ വർഗീയ ബാന്ധവം എന്നിവ പരാജയത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ജനങ്ങൾക്കുള്ളത്. എന്നാൽ, സർക്കാർ ഒക്ടോബറിൽ പ്രഖ്യാപിച്ച വിവിധ ക്ഷേമ നടപടികളെ തുടർന്നുണ്ടായ അമിതമായ ആത്മവിശ്വാസവും എൽഡിഎഫിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് വോട്ട് വർധിച്ചു. 33.6 ശതമാനത്തിൽ നിന്ന് 39.73 ശതമാനമായി ഉയർന്നു. 66,65,370 വോട്ടിൽ നിന്ന് 84,10,085 വോട്ടായി. 17.35 ലക്ഷം വോട്ട് അധികം. 60 മണ്ഡലത്തിൽ വ്യക്തമായ ലീഡുണ്ട്. ഒട്ടേറെ മണ്ഡലങ്ങളിലെ വ്യത്യാസം നേരിയത്. യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടന്നിടത്ത് ബിജെപി വോട്ടുകൾ യുഡിഎഫിനും, എൽഡിഎഫ് – ബിജെപി മത്സരിച്ചയിടങ്ങളിൽ യുഡിഎഫ് വോട്ട് ബിജെപിക്കും മറിച്ചു. തിരുവനന്തപുരം കോർപറേഷൻ തന്നെ മികച്ച ഉദാഹരണം. ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. ഇത് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.