
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെയുള്ള വോട്ടര്‍മാരുടെ എണ്ണം 2,86,62,712 ആയി ഉയര്‍ന്നു. ഈ മാസം നാല്, അഞ്ച് തീയതികളില്‍ പേര് ചേര്‍ക്കാൻ അവസരം നല്‍കിയതിന് പിന്നാലെ 2,66,679 പേരെക്കൂടി സപ്ലിമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. 34,745 പേരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 2,78,10,942 വോട്ടർമാരാണ് ഉണ്ടായിരുന്നത്. പുതിയ വോട്ടര്‍പട്ടികയില്‍ 1,35,16,923 പുരുഷൻമാരും 1,51,45,500 സ്ത്രീകളും 289 ട്രാൻസ്ജെൻഡറുകളും 3745 പ്രവാസികളും ഉൾപ്പെടുന്നു. വോട്ടർ പട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.