
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.69% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇന്ന് ഏഴ് ജില്ലകളില്‍ നടന്ന രണ്ടാംഘട്ടത്തില്‍ മികച്ച പോളിങ് ശതമാനമാണ് എല്ലായിടത്തുമുണ്ടായത്. 76.08% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 70.91 ശതമാനമായിരുന്നു പോളിങ്. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 75.95% പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ നാളെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വയനാട് ജില്ലയിലാണ് പോളിങ് ശതമാനം ഏറ്റവും കൂടുതല്‍ (78.3%). മലപ്പുറത്ത് 77.43% പേരും കോഴിക്കോട് ജില്ലയില്‍ 77.26% പേരും വോട്ട് ചെയ്തു. കണ്ണൂരില്‍ 76.77%, പാലക്കാട് 76.27%, കാസര്‍കോട് 74.86% എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി. തൃശൂരിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നടന്നത് (72.46%).
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരിലും കാസര്‍കോട്ടുമായി 16 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റിവച്ചു. 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 18,974 പുരുഷന്മാരും, 20,020 സ്ത്രീകളും മത്സര രംഗത്തുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.