23 January 2026, Friday

Related news

January 13, 2026
January 12, 2026
January 12, 2026
January 4, 2026
January 2, 2026
December 31, 2025
December 29, 2025
December 29, 2025
December 28, 2025
December 25, 2025

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മത്സര രംഗത്ത് 5261 പേർ

Janayugom Webdesk
കോട്ടയം
November 27, 2025 8:22 am

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 5,261 പേർ മത്സരിക്കും. ഇതിൽ 2,813 പേർ സ്ത്രീകളും 2,448 പേർ പുരുഷന്മാരുമാണ്. ജില്ലാപഞ്ചായത്തിന്റെ 23 ഡിവിഷനുകളിലായി 83 പേർ , 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 482 പേർ, 71 ഗ്രാമപഞ്ചായത്തുകളിലായി 4021 പേർ, ആറ് നഗരസഭകളിലായി 675 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ എണ്ണം.
വിവിധ തലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം: ജില്ലാപഞ്ചായത്ത്: 36 പുരുഷന്മാർ, 47 സ്ത്രീകൾ. ബ്ലോക്ക്പഞ്ചായത്തുകൾ: 248 പുരുഷന്മാർ, 234 സ്ത്രീകൾ. 

നഗരസഭകൾ: 318 പുരുഷന്മാർ, 357 സ്ത്രീകൾ. ഗ്രാമപഞ്ചായത്തുകൾ: 1846 പുരുഷന്മാർ, 2175 സ്ത്രീകൾ.

ജില്ലാ പഞ്ചായത്ത് - ആകെ സ്ഥാനാർഥികൾ: 83. ഡിവിഷനുകൾ തിരിച്ചുള്ള കണക്ക്:
വൈക്കം — 4, വെള്ളൂർ‑4, കടുത്തുരുത്തി — 5, കുറവിലാങ്ങാട് ‑3, ഉഴവൂർ‑3, ഭരണങ്ങാനം ‑3, പൂഞ്ഞാർ- 3, തലനാട്-3, മുണ്ടക്കയം-4, എരുമേലി ‑4, കാഞ്ഞിരപ്പള്ളി ‑3, പൊൻകുന്നം — 3, കിടങ്ങൂർ ‑3, അയർക്കുന്നം ‑3, പാമ്പാടി ‑3, കങ്ങഴ ‑3, തൃക്കൊടിത്താനം ‑4, വാകത്താനം ‑5, പുതുപള്ളി ‑4, കുറിച്ചി ‑4, കുമരകം ‑4, അതിരമ്പുഴ ‑5, തലയാഴം-3.

ബ്ലോക്ക് പഞ്ചായത്തുകൾ - ആകെ സ്ഥാനാർഥികൾ: 482.
വൈക്കം- 39, കടുത്തുരുത്തി — 41, ഏറ്റുമാനൂർ‑43, ഉഴവൂർ‑44, ളാലം- 46, ഈരാട്ടുപേട്ട — 43, പാമ്പാടി ‑45, വാഴൂർ — 46, കാഞ്ഞിരപ്പള്ളി ‑47, പള്ളം-42, മാടപ്പള്ളി: 46.

ഗ്രാമപഞ്ചായത്തുകൾ - ആകെ സ്ഥാനാർഥികൾ: 4021.
തലയാഴം- 51, ചെമ്പ്- 44, മറവൻതുരുത്ത്-48, ടി.വി. പുരം-46, വെച്ചൂർ‑47, ഉദയനാപുരം-56, കടുത്തുരുത്തി-66, കല്ലറ (വൈക്കം)-45, മുളക്കുളം-62, ഞീഴൂർ‑48, തലയോലപ്പറമ്പ്-59, വെള്ളൂർ‑52, തിരുവാർപ്പ്-61, അയ്മനം-66, അതിരമ്പുഴ‑81, ആർപ്പൂക്കര-73, നീണ്ടൂർ‑44, കുമരകം-49, കടപ്ലാമറ്റം-46, മരങ്ങാട്ടുപിള്ളി-52, കാണക്കാരി-55, വെളിയന്നൂർ‑46, കുറവിലങ്ങാട്-52, ഉഴവൂർ‑40, രാമപുരം-58, മാഞ്ഞൂർ‑62, ഭരണങ്ങാനം-45, കരൂർ‑66, കൊഴുവനാൽ‑46, കടനാട്-48, മീനച്ചിൽ‑49, മുത്തോലി-45, മേലുകാവ്-46, മൂന്നിലവ്-48, പൂഞ്ഞാർ‑46, പൂഞ്ഞാർ തെക്കേക്കര-49, തലപ്പലം-46, തീക്കോയി-47, തലനാട്-44, തിടനാട്-63, മണർകാട്-61, അകലക്കുന്നം-49, എലിക്കുളം-56, കൂരോപ്പട-63, പാമ്പാടി-58, പള്ളിക്കത്തോട്-49, മീനടം-41, കിടങ്ങൂർ‑51, അയർക്കുന്നം-69, പുതുപ്പള്ളി-62, പനച്ചിക്കാട്-86, വിജയപുരം-63, കുറിച്ചി-70, പായിപ്പാട്-58, വാഴപ്പള്ളി-75, വാകത്താനം-64, ചിറക്കടവ്-71, കങ്ങഴ-49, നെടുംകുന്നം-50, വെള്ളാവൂർ‑45, വാഴൂർ‑61, കറുകച്ചാൽ‑55, എരുമേലി-84, കാഞ്ഞിരപ്പള്ളി-87, കൂട്ടിക്കൽ-47, മണിമല-57, മുണ്ടക്കയം-78, പാറത്തോട്-70, കോരുത്തോട്-47, തൃക്കൊടിത്താനം: 71, മാടപ്പള്ളി: 77.

നഗരസഭകൾ - ആകെ സ്ഥാനാർഥികൾ: 675. കോട്ടയം: 178, ചങ്ങനാശേരി: 135, ഏറ്റുമാനൂർ: 123, പാലാ: 69, വൈക്കം: 91, ഈരാറ്റുപേട്ട: 79.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.