19 January 2026, Monday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫ് ഒറ്റക്കെട്ടായി പോകുന്നെന്ന് എം വി ഗോവിന്ദൻ

Janayugom Webdesk
തിരുവനന്തപുരം
November 15, 2025 6:55 pm

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം പൂർത്തിയാക്കി എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ പൊതുവായ വികസനത്തിനൊപ്പം ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലുമുള്ള പൊതു കാഴ്ചപ്പാട് ജനങ്ങൾക്കുമുന്നിൽ പ്രകടനപത്രികയായി അവതരിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

നിലവിലെ നേട്ടം നിലനിറുത്തി, ഭാവി കേരളം രൂപപ്പെടുത്താൻ പ്രാദേശിക സർക്കാരുകളെന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ന്യൂനപക്ഷ വർഗീയതയെ താലോലിക്കുകയാണ് യുഡിഎഫ്. ബിജെപിയാകട്ടെ ഹിന്ദുത്വ അജണ്ടയിലൂന്നുകയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വന്ന ജില്ലാ ക‍ൗൺസിലുകളെ പിരിച്ചുവിട്ടവരാണ് യുഡിഎഫ്. ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാത്ത ബിജെപി എല്ലാകാലത്തും കേന്ദ്രീകൃത രീതിയാണ് സ്വീകരിക്കുന്നത്. എന്നാൽ എൽഡിഎഫ് ജനകീയാസ‍ൂത്രണത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ ഉയർത്തിക്കൊണ്ടുവരികയും അവയെ പ്രാദേശിക സർക്കാരാക്കി മാറ്റുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.