
തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പുതുക്കിയ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്കും ഇപ്പോൾ പേരുചേർക്കാം. ഇതിനായി ഫാറം 4എ യിൽ അപേക്ഷ നൽകണം. പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കണം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) അപേക്ഷ ഓൺലൈനായി നൽകണം. ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in എന്ന വെബ് സൈറ്റിൽ മൊബൈൽ നമ്പർ നൽകി സിറ്റിസൺ രജിസ്ട്രേഷൻ നടത്തണം. ‘പ്രവാസി അഡീഷൻ’ കോളം ക്‌ളിക് ചെയ്ത് ലോഗിൻ ചെയ്യണം. അപേക്ഷകന്റെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നൽകി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഇന്ത്യൻപൗരനായിരിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആർ.ഒയ്ക്ക് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.