
‘ഠമാർ പഠാർ- റിപ്പോർട്ടർമാർക്കൊപ്പം’ ചോദ്യോത്തര വേളയിൽ ഉയർന്ന രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മാധ്യമപ്രവർത്തകരും വിദ്യാർഥികളും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന തെരഞ്ഞെടുപ്പു ബോധവത്കരണ പരിപാടിയിൽ ഉയർന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ള വ്യത്യസ്ത സംഭവങ്ങളെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെയും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു.
പഞ്ചായത്ത് ഭരണം പശ്ചാത്തലമാകുന്ന മലയാളത്തിലെ ക്ലാസിക് സിനിമ പഞ്ചവടിപ്പാലം മുതൽ തെരഞ്ഞെടുപ്പിൽ പൊരുതി ജയിച്ച സ്ഥാനാർത്ഥികളുടെ അവിസ്മരണീയമായ വാചകങ്ങൾ വരെ ചോദ്യങ്ങൾക്കു വിഷയങ്ങളായി. എസ്.ഐ.ആറിന്റെ പൂർണരൂപം മുതൽ ജില്ലയിൽ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിത ചട്ടം സംബന്ധിച്ചുള്ള ചോദ്യങ്ങളും കൗതുകമുണർത്തി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ ബോധവത്ക്കരണ വിഭാഗമായ ‘ലീപ് കോട്ടയ’മാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, സ്വീപ്പ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, ലീപ് ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ഷറഫ് പി. ഹംസ, തെരഞ്ഞെടുപ്പ് ജില്ലാതല പരിശീലകൻ സുനിൽകുമാർ, തെരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ കെ.സത്യൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ ചോദ്യോത്തര വേളയ്ക്ക് നേതൃത്വം കൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.