14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 14, 2025
December 27, 2024
December 22, 2024
December 11, 2024
November 24, 2024
October 13, 2024
September 28, 2024
August 22, 2024
July 24, 2024

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമാകും; പ്രഖ്യാപനം 30ന്

Janayugom Webdesk
കോട്ടയം
March 14, 2025 11:47 am

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന മാലിന്യമുക്ത നവകേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപന പ്രവർത്തന യോഗത്തിലാണ് തീരുമാനം. 30ന് മുൻപായി വാർഡുതല പ്രഖ്യാപനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22, 23 തീയതികളിൽ പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിക്കും.

സ്‌കൂളുകൾ, കലാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ സർക്കാർ നിർദേശിച്ചിരിക്കുന്നവിധം ഹരിത ഗ്രേഡ് നേടണം. പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയവയും നിശ്ചിത ഹരിത ഗ്രേഡ് നേടണം. പഞ്ചായത്ത്‌സമിതികളുടെയും നഗരസഭാ കൗൺസിലുകളുടെയും അടിയന്തര യോഗം ചേർന്ന് അതത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന പരിപാടി തയ്യാറാക്കാനും തീരുമാനിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. ചർച്ചകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ നേതൃത്വം നൽകി. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പിന്നാക്കം നിൽക്കുന്ന ഘടകങ്ങൾ വിശദമായി പരിശോധിച്ചു. തൊഴിലുറപ്പ് പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗ്ഗീസ്, എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ് , ശുചിത്വ മിഷൻ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, കെ.എസ്.ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ റീനു ചെറിയാൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, ആർ.ജി.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ രാഹുൽ രവി , മാലിന്യമുക്തം നവകേരളം കോർഡിനേറ്റർ ടി.പി. ശ്രീശങ്കർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.