
കേരളത്തിലെ നേട്ടങ്ങള്‍ വലിയ പങ്കാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.അതിദാരിദ്രമുക്തമാക്കുന്നതിൽ നല്ല പിന്തുണയാണ് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ നൽകിയത്. കോഴിക്കോടും അതേ രീതിയിൽ ആണ്.ലൈഫ് ഭവന പദ്ധതി വഴി 4000 വീടുകൾ പൂർത്തിയായി. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ കുതിച്ചുചാട്ടംഉണ്ടായി.
വികസനത്തിന്റെയും,ക്ഷേമത്തിന്റെയും നല്ല അദ്ധ്യായം ആണ് കോർപ്പറേഷൻ എഴുതി ചേർത്തത്. അതുപോലെയുള്ള പിന്തുണ ഇനിയുമുണ്ടാകുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.അഞ്ചു വർഷത്തിനിടെ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരാമാവധി വാഗ്ദാനങ്ങൾ നിറവേറ്റി. ജനാധിപത്യ പ്രക്രിയയിൽ കേരളത്തിലാണ് ഓരോ വർഷവും സർക്കാരിന്റെ പ്രോഗ്രസ്സ് കാർഡ് ഇറക്കുന്ന നിലയുള്ളത്. പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയോ എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദനങ്ങൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നു. വലിയ പ്രതിസന്ധികളാണ് കേരളത്തെ തേടിയെത്തിയത്. പ്രളയം, കാലവർഷക്കെടുതി, ഓഖി, നിപ, കൊവിഡ് തുടങ്ങിയ വലിയ പ്രതിസന്ധി നേരിേണ്ടി വന്നു. ലോക രാജ്യങ്ങളിൽ നിന്നുപോലും സഹായങ്ങൾ ഉണ്ടായിട്ടും കേന്ദ്രം പുറം തിരിഞ്ഞു നിൽക്കുകയാണുണ്ടായത്. നമുക്ക് അതിജീവിച്ചേ മതിയാവുമായിരുന്നു. നാടും ജനങ്ങളും ഐക്യത്തോടെ നിന്നു. നല്ലരീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. അങ്ങനെ ചരിത്രം തിരുത്തി തുടർഭരണവും നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.