22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 17, 2026
January 16, 2026
January 10, 2026
January 7, 2026
January 4, 2026
December 31, 2025
December 30, 2025
December 29, 2025

ജീവനൊടുക്കാൻ തീരുമാനിച്ച് റയില്‍വേട്രാക്കില്‍ കിടന്നുറങ്ങിപ്പോയി: പെണ്‍കുട്ടിയെ ഉണര്‍ത്തിവിട്ട് ലോക്കോ പൈലറ്റ്

Janayugom Webdesk
പട്ന
September 10, 2024 8:13 pm

ട്രെയിനിനുമുന്നില്‍ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ഒടുവില്‍ റയില്‍വേട്രാക്കില്‍ കിടന്നുറങ്ങി യുവതി. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. ചാക്യ സ്‌റ്റേഷൻ്റെ ഔട്ടർ സിഗ്നലിന് സമീപം ട്രാക്കില്‍ ആത്മഹത്യ ചെയ്യാൻ കിടക്കവെ യുവതി ഉറങ്ങിപ്പോകുകയായിരുന്നു. യുവതി ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മോത്തിഹാരിയിൽ- മുസാഫർപൂര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് ട്രെയിൻ നിര്‍ത്തി, യുവതിയ വിളിച്ചുണര്‍ത്തി. അതേസമയം ആത്മഹത്യ ചെയ്യാനുള്ള തന്റെ തീരുമാനത്തില്‍നിന്ന് യുവതി പിന്നോട്ടുപോയില്ല. തുടര്‍ന്ന് പ്രദേശവാസികളും ലോക്കോ പൈലറ്റും ചേര്‍ന്ന് യുവതിയെ പൊലീസിന് കൈമാറി. ജീവൻ രക്ഷിച്ചതില്‍ നന്ദി പറയേണ്ടതിനുപകരം നാട്ടുകാരോടും ലോക്കോ പൈലറ്റിനോടും യുവതി മോശമായി പെരുമാറുകയാണുണ്ടായത്.

പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനുപിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാദേശിക വൃത്തങ്ങൾ നൽകുന്ന വിവരം. സംഭവത്തിന് ശേഷം പെൺകുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും അവരോ ബന്ധുക്കളോ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.