2 March 2026, Monday

Related news

February 15, 2026
February 9, 2026
December 10, 2025
December 2, 2025
August 20, 2025
August 20, 2025
August 20, 2025
August 20, 2025
August 18, 2025
July 28, 2025

പ്രതിഷേധത്തില്‍ മുങ്ങി ലോക്‌സഭ; ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 9, 2026 9:53 pm

പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി ബജറ്റ് ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റിന്റെ ഇരു സഭകളിലും തുടക്കം. ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിലെ പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. രാവിലെ സഭ സമ്മേളിച്ചയുടന്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ സ്പീക്കര്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ഇതോടെ ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തിവച്ച സഭ പിന്നീട് സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. ഇതോടെ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.

ഇന്തോ — അമേരിക്കന്‍ വ്യാപാര കരാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് ദോഷകരമെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചു. കരാര്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കി. ബജറ്റ് ചര്‍ച്ചകളാണ് ഇന്നലെ സഭയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നടപടികള്‍ തടസപ്പെട്ടതോടെ ചര്‍ച്ചകള്‍ സഭയില്‍ നടന്നില്ല.

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.