22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 15, 2024
June 21, 2024
June 5, 2024
June 4, 2024
June 1, 2024
May 15, 2024
April 1, 2024
March 18, 2024
March 17, 2024

ലോക്സഭാ തെര‍ഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

Janayugom Webdesk
തിരുവനന്തപുരം
March 16, 2024 11:27 am

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളായി. ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞിരിക്കുന്നു. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്. കോട്ടയത്ത് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. 

ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥൻ ആണ് സ്ഥാനാര്‍ത്ഥി.നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റബർ ബോർഡ് വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. 

ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇടുക്കിയുടെ കാര്യത്തിൽ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു.

Eng­lish Summary:
Lok Sab­ha Elec­tions; BDJS announced candidates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.