ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂലുമായിസീറ്റ് ധാരണ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു.സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മമത ബാനര്‍ജിയുമായി ധാരണവേണ്ടെന്ന നിലപാടാണ് പിസിസി പ്രസിഡന്റും, ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ അധീര്‍ രഞ്ജന്‍ ചൗധരിക്കും, പ്രര്‍ത്തക സമിതി അംഗം ദീപാദാസ് മുന്‍ഷിക്കും മമതയുമായി അനുനയത്തിൽ പോകണമെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് മമത ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്‌താവനയും മമത തള്ളി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെയും തൃണമൂലുകാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.അതേസമയം, തിങ്കളാഴ്‌ച ഡൽഹിയിലെത്തുന്ന മമത, സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.ചർച്ചയിൽ അനുനയമുണ്ടാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഉൾപ്പെടെയുള്ളവർ പങ്കുവയ്‌ക്കുന്നത്.
English Summary:
Lok Sabha Elections: Difference between Congress central and state leadership over seat deal with Trinamool in Bengal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.