1 January 2026, Thursday

Related news

December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ലോക്സഭാ തെരഞ്ഞെടുപ്പ് : എക്സിറ്റ് പോളുകള്‍ വെറും പ്രവചനങ്ങളായി

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 3:44 pm

ബിജെപിയുടെയും, എന്‍ഡിഎയുടേയും വിജയം ഘോഷിച്ച എക്സിറ്റ് പോളുകള്‍ വെറും പ്രവചനങ്ങളായി മാറി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഖ്യം എന്‍ഡിഎയ്‌ക്കൊപ്പമെത്തി.നിലവില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് മുന്നിലാണെങ്കിലും, ലീഡ് നില മാറിമറിയുന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഭരണം പിടിക്കാന്‍ ആകെ 272 സീറ്റുകളാണ് വേണ്ടത്. 2014നു ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് പിടിച്ചു.ലോക് സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നടുമെന്ന വാഗ്ദാനവുമായാണ് മോഡി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോഡിയുടെ ചാര്‍ സൗ പാര്‍ എന്ന മുദ്രാവാക്യം വെള്ളത്തില്‍ വരച്ച വരപോലെയാവുകയാണ്. 400 സീറ്റ് പോയിട്ട് നിലവില്‍ 300 സീറ്റ് തികയ്ക്കാന്‍ പോലും എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല.ഇന്‍ഡ്യാ മുന്നണി രാജ്യത്ത് ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുസമയത്ത് പിന്നിലാവുകയും ചെയ്തിരുന്നു. യുപിയില്‍ ഇന്‍ഡ്യാ സഖ്യം മുന്നിലാണ്. പഞ്ചാബില്‍ ഒരിടത്തും ബിജെപിക്ക് ലീഡ് നേടാനായില്ല. അയോധ്യയിലും ബിജെപി പിന്നിലാണ്.പതിനഞ്ചിലധികം കേന്ദ്ര മന്ത്രിമാര്‍ക്കും പിന്നിലാണ്.സംസ്ഥാനത്ത് പതിനേഴ് 17 സീറ്റുകളില്‍ യുഡിഎഫാണ് മുന്നില്‍. രണ്ടിടത്ത് എല്‍ഡിഎഫും തൃശൂരില്‍ എന്‍ഡിയെയും മുന്നിലാണ്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ചാര്‍ സൗ പാര്‍ മുദ്രാവാക്യം ശക്തമാക്കിയിരുന്ന മോഡി പോളിംഗ് ശതമാനം കുറയുന്നത് കണ്ടതോടെ ആ പ്രചാരണം പതുക്കെ പിന്‍വലിച്ചിരുന്നു

Eng­lish Summary:
Lok Sab­ha Elec­tions: Exit polls are mere predictions

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.