22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 20, 2024
July 13, 2024
June 5, 2024
June 4, 2024
June 4, 2024
June 4, 2024
June 2, 2024
June 1, 2024
May 15, 2024
April 26, 2024

ലോക്സഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ടം ഇന്ന് 57 മണ്ഡലങ്ങള്‍; 10.06 കോടി വോട്ടര്‍മാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2024 7:00 am

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം 904 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 10.06 കോടി വോട്ടർമാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 

ഉത്തർപ്രദേശ്, പഞ്ചാബ് 13 വീതം, പശ്ചിമ ബംഗാൾ ഒമ്പത്, ബിഹാർ എട്ട്, ഒഡിഷ ആറ്, ഹിമാചൽ പ്രദേശ് നാല്, ഝാർഖണ്ഡ് മൂന്ന്, ചണ്ഡീഗഢ് ഒന്ന് വീതം മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 904 സ്ഥാനാര്‍ത്ഥികളില്‍ 95 പേര്‍ വനിതകളാണ്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി 10.9 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 57 മണ്ഡലങ്ങളിലായി 5.24 കോടി പുരുഷവോട്ടർമാരും 4.82 കോടി സ്ത്രീ വോട്ടർമാരും 3574 ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്.
നരേന്ദ്ര മോഡിക്ക്‌ പുറമെ കോൺ​​ഗ്ര​​സ് നേ​​താ​​വ് ആ​​ന​​ന്ദ് ശ​​ർ​​മ, ലാ​​ലു​​പ്ര​​സാ​​ദ് യാദവിന്റെ മ​​ക​​ൾ മി​​ർ​​സ ഭാരതി, ബോളിവുഡ് നടി കങ്കണ റണൗ​ട്ട്, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ര​​വി​​ശ​​ങ്ക​​ർ പ്ര​​സാദ് തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
ഇതുവരെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 486 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഏഴ് ഘട്ടങ്ങളുടെയും ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. 

Eng­lish Summary:Lok Sab­ha Elec­tions: Final Phase Today 57 Con­stituen­cies; 10.06 crore voters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.