11 December 2025, Thursday

Related news

December 6, 2025
November 5, 2025
October 6, 2025
July 28, 2025
July 25, 2025
July 21, 2025
May 27, 2025
March 14, 2025
February 12, 2025
December 17, 2024

ലോക് സഭ തെരഞ്ഞടുപ്പ്: സഖ്യപ്രഖ്യാപനം ഉടനെന്ന് കമല്‍ഹാസന്‍

Janayugom Webdesk
ചെന്നൈ
February 19, 2024 8:43 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യപ്രഖ്യാപനം ഉടനെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. രണ്ടുദിവസത്തിനകം ശുഭവാര്‍ത്ത അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ നീതി മയ്യം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ)സഖ്യം ചേരുമെന്നാണ് അഭ്യൂഹം. ഡിഎംകെ നേതാവും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ഇത് സംബന്ധിച്ച സൂചനകള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നല്‍കിയിരുന്നു. കൂടാതെ സനാതന ധര്‍മ്മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന് പിന്തുണ അറിയിച്ച് കമല്‍ഹാസന്‍ രംഗത്തു വരികയും ചെയ്തിരുന്നു. 2018 ലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം രൂപീകരിക്കുന്നത്. പിന്നീട് 2019 ല്‍ ലോക്‌സഭയിലേക്കും 2021ല്‍ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം സഖ്യപ്രഖ്യാപനമുണ്ടാകുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Lok Sab­ha elec­tions: Kamal Haasan to announce alliance soon
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.