18 January 2026, Sunday

Related news

January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026

ലോക് സഭാ തെരഞ്ഞെടുപ്പ്; ബിജെപിയെ തറപറ്റിക്കാന്‍ പ്രതിപക്ഷത്തിന്‍റെ നിര്‍ണായക നീക്കം

Janayugom Webdesk
ന്യൂഡല്‍ഹി
June 15, 2023 12:05 pm

2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം ഒററക്കെട്ടായി നീങ്ങുകയാണ്. അതിനായി പരമാവധി സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നീങ്ങുന്നത്. ഈ മാസം 23ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ ഭാവി തീരുമാനങ്ങള്‍ കൈകൊള്ളും.

പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കും.സംഘപരിവാറിന്‍റെ ഏകാധിപത്യ ഭരണത്തിന് ഈ തെരഞ്ഞെടുപ്പിലൂടെ അവസാനം കുറിക്കുകയാണ് ലക്ഷ്യം ഏതെല്ലാം സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നതിനെ കുറിച്ച് പട്‌നയില്‍ തീരുമാനിക്കും.

എന്‍സിപി ദേശീയ പ്രസിഡന്‍റും മുന്‍ മഹാര്ഷട്ര മുഖ്യമന്ത്രിയുമായ ശരദ് പവാറാകും പൊതുമിനിമം പരിപാടി അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.ബിജെപി സര്‍ക്കാരിന്റെ വീഴ്ചകള്‍, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ഫെഡറല്‍ തത്വങ്ങളുടെ ലംഘനം, വര്‍ഗീയ ധ്രുവീകരണം, ഏകാധിപത്യ പ്രവണതകള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ജെഡിയു-ആര്‍ജെഡി നേതൃത്വം അറിയിച്ചു. ബിജെപിക്കെതിരായി യോജിച്ചുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും.ബിഹാറിലെ ഭരണകക്ഷികളായ ജെഡിയുവും-ആര്‍ജെഡിയും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗത്തില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Eng­lish Summary:
Lok Sab­ha elec­tions: Oppo­si­tion’s deci­sive move to defeat BJP

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.