തിരുവനന്തപുരം ലോക്‌സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനും പാലക്കാട് സ്ഥാനാര്‍ത്ഥി എ വിജയരാഘവനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോർജിന് മുമ്പാകെയാണ് പന്ന്യന്‍ പത്രിക സമര്‍പ്പിച്ചത്. മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാര്‍, കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.
എ വിജയരാഘവന്‍ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. എസ് ചിത്രയുടെ മുമ്പാകെയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. മന്ത്രി എം ബി രാജേഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, എന്‍ എന്‍ കൃഷ്ണദാസ്, കെ എസ് സലീഖ എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് 42 നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. മാർച്ച് 28ന് നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങിയത് മുതൽ ഇതുവരെ സംസ്ഥാനത്ത് 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ 79 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. നാളെയാണ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും.
English Summary: Lok Sabha Elections: Two more LDF candidates filed papers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.