11 December 2025, Thursday

Related news

December 6, 2025
July 28, 2025
July 21, 2025
March 14, 2025
December 17, 2024
December 14, 2024
December 13, 2024
November 25, 2024
July 14, 2024
July 2, 2024

ലോക് സഭ സ്പീക്കര്‍ പദം: അവകാശ വാദം ഉയര്‍ത്തി ബിജെപി

ഭര്‍തൃഹരി പരിഗണയില്‍ പുരന്ദേശ്വരിക്കായി ടിഡിപി 
Janayugom Webdesk
ന്യൂഡല്‍ഹി
June 18, 2024 6:50 pm

ലോക് സഭ സ്പീക്കര്‍ സ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കി ബിജെപി. സഖ്യകക്ഷി സര്‍ക്കാരില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും സുപ്രധാന പദവിയില്‍ വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഏഴ് തവണ ലോക് സഭ അംഗമായിരുന്ന അടുത്തിടെ ബിജുജനതദാള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഭര്‍തൃഹരി മഹ്താബിനെ സ്പീക്കര്‍ പദവിയില്‍ അവരോധിക്കനാണ് ബിജെപി നീക്കം നടത്തുന്നത്. ഇതിനിടെ മൂന്ന് തവണ എംപിയായിരുന്ന ദഗ്ഗുബട്ടി പുരന്ദേശ്വരിയെ സ്പീക്കറാക്കണമെന്ന് ടിഡിപിയും ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മറ്റ് പാര്‍ട്ടികള്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. 

ഇതിനിടെ സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമവായം കണ്ടെത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. നേരത്തെ നിലവിലെ സ്പീക്കര്‍ ഓംബിര്‍ളയെ സ്പീക്കറുക്കുമെന്ന് അഭ്യുഹം ഉയര്‍ന്നുവെങ്കിലും ഭര്‍തൃഹരിയെ സ്പീക്കര്‍ പദവിയിലേക്ക് കൊണ്ട് വരാനാണ് ബിജെപി ശ്രമിക്കുന്നത്. ടിഡിപി സമ്മര്‍ദം ശക്തമാക്കിയാല്‍ മാത്രമാകും ഇതിന് മാറ്റം വരുക. കട്ടക്കില്‍ നിന്നുള്ള എംപിയായ ഭര്‍തൃഹരി മഹ്താബ് ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ജെഡ‍ിയു വിട്ട് ബിജെപിയില്‍ ചേക്കേറിയത്. സഖ്യ സര്‍ക്കാരില്‍ സ്പീക്കര്‍ പദവി നിര്‍ണായകമായ സ്ഥാനമായതിനാലാണ് ബിജെപി കടും പിടിത്തം നടത്തുന്നത്. 

എന്നാല്‍ ആന്ധ്രാപ്രദേശില്‍ ടിഡിപിയെ എന്‍ഡിഎ സഖ്യത്തില്‍ എത്തിക്കാന്‍ ചരട് വലി നടത്തിയ പുരന്ദേശ്വരിയെ സുപ്രധാന പദവിയില്‍ അവരോധിക്കണമെന്നാണ് ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുള്ള പാര്‍ട്ടി നേതാക്കളുടെ ആവശ്യം. 16 എംപിമാരുള്ള ടിഡിപിയാണ് മോഡിയുടെ സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ടിഡിപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് സഞ്ജയ് റൗട്ട് അഭിപ്രായപ്പെട്ടിരുന്നു. 

Eng­lish Summary:Lok Sab­ha Speak­er’s post: BJP raised the argu­ment of rights
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.