6 November 2024, Wednesday
KSFE Galaxy Chits Banner 2

ജഡ്ജിമാരെ അധിക്ഷേപിച്ചതില്‍ ലോകായുക്തയുടെ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
April 17, 2023 11:28 pm

ദുരിതാശ്വാസ നിധി സംബന്ധിച്ച കേസ് പരിഗണിച്ച ജഡ്ജിമാരെ പൊതുജന മധ്യത്തിൽ അധിക്ഷേപിക്കുന്ന നടപടിക്കെതിരെ ലോകായുക്തയുടെ പ്രതിഷേധം. നിയമപരമായ ചോദ്യങ്ങൾക്കുത്തരം പറയാൻ കഴിയാതെ, അടിസ്ഥാനമില്ലാത്തതും പ്രസക്തമല്ലാത്തതുമായ ഇതര വിഷയങ്ങൾ ഉയർത്തി നിയമപ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിച്ചു പുകമറ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പരാതിക്കാരൻ നടത്തുന്നതെന്ന് ലോകായുക്ത വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണ്. തലസ്ഥാനത്തെ ഔദ്യോഗിക, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വിശിഷ്ടാതിഥികളായി ക്ഷണം ലഭിച്ചതുകൊണ്ടാണ് പങ്കെടുത്തത്. ഒരു ഔദ്യോഗിക വിരുന്നിൽ പങ്കെടുത്താൽ സർക്കാരിന് അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാർ എന്ന ചിന്ത അധമവും സംസ്കാരരഹിതവുമാണെന്നും ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലോകായുക്ത പരാതിക്കാരനെ ‘പേപ്പട്ടി’ യെന്നു വിളിച്ചു എന്നാണ് മറ്റൊരു കുപ്രചരണം. വഴിയിൽ പേപ്പട്ടി നിൽക്കുന്നതു കണ്ടാൽ അതിന്റെ വായിൽ കോലിടാൻ നില്‍ക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്നതാണു വിവേകമെന്നാണ് ലോകായുക്ത പറഞ്ഞത്. കോടതിയിൽ കേസ് നടക്കുമ്പോൾ, പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങളില്‍ ഉൾപ്പെടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നതിനായി പറഞ്ഞ ഒരു ഉദാഹരണം ഉയര്‍ത്തിക്കാട്ടി പരാതിക്കാരനെ ‘പേപ്പട്ടി എന്നു വിളിച്ചു’ എന്നു പറഞ്ഞു ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്നത്തിൽ നിന്നു ശ്രദ്ധതിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Lokayuk­ta protests against insult­ing judges

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.