22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷ് കനകരാജിന് പരിക്ക്

മടങ്ങിവരുമെന്ന് അറിയിച്ച് ലോകേജ് കനകരാജ്
Janayugom Webdesk
പാലക്കാട്
October 24, 2023 2:36 pm

ആരാധകരുടെ ആവേശം അതിരുകടന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിജയ് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന് കേരളത്തിലെത്തി പരിക്ക് പറ്റി. കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററിലാണ് ലോകേഷ് എത്തിയത്. ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയതോടെ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. 

കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ മടങ്ങി. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ സന്ദർശനങ്ങൾ ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം. എന്നാല്‍ കേരളത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പു നൽകി സംവിധായകൻ ലോകേഷ് കനകരാജ്. ചെറിയൊരു പരിക്ക് പറ്റിയെന്നും എല്ലാവരെയും കാണാനായതിൽ സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നാലെ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. 

“നിങ്ങളുടെ സ്നേഹത്തിന് കേരളത്തോട് നന്ദി.. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് പറ്റി. അതുകൊണ്ട് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. കേരളത്തിലെ നിങ്ങൾ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരൂ”, എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.

Eng­lish Summary:Lokesh Kanakaraj injured in Ker­ala for Leo promotion
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.