10 March 2026, Tuesday

Related news

March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 6, 2026
March 5, 2026
March 5, 2026

ലോണ്‍ ആപ്പ് ഭീഷണി; മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി

Janayugom Webdesk
തിരുവനന്തപുരം
March 10, 2026 9:00 pm

ലോണ്‍ ആപ്പ് ഭീഷണിയില്‍ കുടുങ്ങിയ യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ഇരുപത്തിയൊന്നുകാരനായ ആനന്ദ് ആണ് മരിച്ചത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനന്ദ് ആസിഡ് കുടിച്ചത്. ചികില്‍സയിലിരിക്കേയാണ് മരണം. 

ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആനന്ദിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരണപ്പെട്ടത്. ലോൺ ആപ്പിൽനിന്ന് പണം എടുത്തതിനു പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പറഞ്ഞു. 

പണം നൽകാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആനന്ദിന്റെ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരിക്കുയാണ്. യുവാക്കളുടെ ജീവനെടുക്കുന്ന ഇത്തരം ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി വേണമെന്ന് വാർഡ് മെമ്പർ സുരേഷ് ആവശ്യപ്പെട്ടു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.