22 December 2025, Monday

ലോണ്‍ ആപ്പ് ഭീഷണി; വയനാട് സ്വദേശി ആത്മഹ ത്യ ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

Janayugom Webdesk
വയനാട്
February 21, 2024 4:32 pm

ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് വയനാട് അരിമുള സ്വദേശി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്ത് രാജ്‌കോട്ട് സ്വദേശികളാണ് പ്രതികള്‍. മീനങ്ങാടി പൊലീസാണ് പ്രതികളെ ഗുജറാത്തില്‍ പോയി പിടികൂടിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്ലാണ് പ്രതികളെ വലയിലാക്കിയത്.

സെപ്തംബര്‍ 15നാണ് അജയ് രാജ് ആത്മഹത്യ ചെയ്തത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇവര്‍. വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചും ഭീഷണിപ്പെടുത്തല്‍ നടത്തുന്നതായി കണ്ടെത്തി. ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. അജയരാജിന്‍റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്.

Eng­lish Summary:Lone App Threat; Four peo­ple have been arrest­ed in the case of sui­cide of a native of Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.