18 January 2026, Sunday

Related news

January 10, 2026
January 6, 2026
January 4, 2026
January 3, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

പേര്യയിലെ ഏറ്റുമുട്ടൽ; രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ്

Janayugom Webdesk
കണ്ണൂർ
November 15, 2023 4:37 pm

വയനാട് പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കർണാടക ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ്. കണ്ണൂർ സിറ്റി പൊലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽപൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മില്‍ പേര്യയിൽ ഏറ്റുമുട്ടലുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടി. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും ഓടി രക്ഷപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: look out notice for the escaped maoists
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.