
കൈക്കൂലി കേസില്‍ ഒളിവില്‍ കഴിയുന്ന ബിജെപി എംഎല്‍എയെ പിടികൂടാന്‍ ലോകായുക്ത ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി എംഎല്‍എ മദൽ വിരൂപാക്ഷപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് പരിഗണിക്കും.
40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനായ മകൻ പിടിയിലായതോടെയാണ് എംഎല്‍എയുടെ ഭീമമായ കൈക്കൂലിപ്പണം കണ്ടെടുത്തത്. സോപ്പും ഡിറ്റർജന്റും നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമ്മിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വീട്ടിലും ഓഫിസുകളിലുമായി നടത്തിയ പരിശോധനകളില്‍ എട്ടുകോടിക്കടുത്ത് കറന്‍സി കണ്ടെടുത്തിരുന്നു. റെയ്ഡിന് പിന്നാലെ കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് മദൽ വിരൂപാക്ഷപ്പ രാജിവയ്ക്കുകയും ചെയ്തിരുന്നു.
300 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. ലോകായുക്ത രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഒന്നാം പ്രതി വിരുപാക്ഷപ്പയാണ്. കരാറുകാരിൽ നിന്ന് പദ്ധതിയുടെ 40 ശതമാനം എംഎംഎൽമാർ കൈക്കൂലിയായി വാങ്ങുന്നതായി ആരോപണം നിലനിന്നിരുന്നു.
വിരുപാക്ഷപ്പ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ലോകായുക്ത തയ്യാറെടുക്കുന്നത്. എംഎൽഎയെ പിടികൂടാൻ ഏഴ് ടീമുകൾ രൂപീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. എംഎൽഎയുടെ മറ്റൊരു മകൻ മല്ലികാർജുനും അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
English Summary; Lookout notice for BJP MLA
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.