
ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് എന്‍ജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊല്ലെഗല്‍ ചിക്കിന്ദുവാഡിക്ക് സമീപമായിരുന്നു അപകടം. മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്, ശ്രേയസ് എന്ന ഷെട്ടി, നിതിന്‍, മൈസൂരുവില്‍ നിന്നുള്ള നിഖിത, ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമാറി. കാറിന്റെ മുന്‍ഭാഗം
പൂര്‍ണ്ണമായി തകര്‍ന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ശിവരാത്രി ജാത്ര മഹോത്സവത്തിന്റെ മഹാരഥോത്സവത്തില്‍ പങ്കെടുക്കാന്‍ മാലെ മഹാദേശ്വര കുന്നുകളിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. അമിത വേഗത്തില്‍ വന്ന ലോറി വിദ്യാർത്ഥികളുടെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വാഹനങ്ങളും അടുത്തുള്ള വയലിലേക്ക് മറിഞ്ഞു. കാര്‍ പാടശേഖരത്തിനും കനാലിനും ഇടയില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കൊല്ലപ്പെട്ടവര്‍ എംഐടി എന്‍ജിനീയറിങ് വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ്. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.