22 January 2026, Thursday

അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം; ഭൂമിവിറ്റ് നികത്താമെന്ന് വത്തിക്കാൻ പരമോന്നത കോടതി

Janayugom Webdesk
കൊച്ചി
April 17, 2023 10:41 pm

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്താൻ വത്തിക്കാൻ കോടതിയുടെ അനുമതി. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്താം. സിനഡ് തീരുമാനത്തിന് വത്തിക്കാൻ പരമോന്നത കോടതി അംഗീകാരം നൽകി. 

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ 24 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സിനഡിന്റെ കണ്ടെത്തൽ. ഇതിന് പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റോ, അല്ലെങ്കിൽ ഈ ഭൂമികൾ നഷ്ടത്തിന് പരിഹാരമായി കണക്കാക്കുകയോ ചെയ്യാനാണ് സിനഡ് നിർദേശം മുന്നോട്ടു വെച്ചത്. 

ഭൂമി വിറ്റ് നഷ്ടം നികത്താൻ നേരത്തെ വത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികരും കാനോനിക സമിതികളും അപ്പീൽ നൽകി. ഈ അപ്പീലെല്ലാം തീർപ്പാക്കിക്കൊണ്ടാണ് വത്തിക്കാൻ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. നഷ്ടം നികത്തലും ഭൂമി വിൽപ്പനയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഇന്ത്യയുടെ സിവിൽ കോടതിയുടെ നടപടിക്രമങ്ങൾക്ക് വിധേയമായിട്ടായിരിക്കുമെന്നും വത്തിക്കാൻ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വത്തിക്കാൻ ക്ലീൻ ചിറ്റും നൽകിയിട്ടുണ്ട്. ആലഞ്ചേരി വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാൻ വിലയിരുത്തി. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിലിന് വത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: loss in arch­dioce­san land deal; Supreme Court of Vat­i­can says land can be compensated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.