23 January 2026, Friday

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ടു; യുവാവ് ജീവനൊടുക്കി

Janayugom Webdesk
ഹെെദരാബാദ്
December 28, 2025 8:41 am

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വിന തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.സൂ​റ​റാം സ്വ​ദേ​ശി ര​വീ​ന്ദ​ർ (24) ആ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തിയിരുന്നു. ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച​തി​ലൂ​ടെ ത​നി​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി യു​വാ​വ് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ത്ര രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നു പൊലീ​സ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.