20 January 2026, Tuesday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026

ലോട്ടറി അടിക്കുന്നില്ല; ജില്ലാ ലോട്ടറി ഓഫീസില്‍ ഏജന്റിന്റെ പരാക്രമം

Janayugom Webdesk
പത്തനംതിട്ട
August 18, 2023 6:55 pm

എടുക്കുന്ന ലോട്ടറിയൊന്നും അടിക്കാത്തതിന്റെ നിരാശയില്‍ ജില്ലാ ലോട്ടറി ഓഫീസില്‍ ലോട്ടറി ഏജന്റിന്റെ പരാക്രമം. നാരങ്ങാനം സ്വദേശിയായ ലോട്ടറി ഏജന്റ് വിനോദാണ് ഓഫീസില്‍ അക്രമം നടത്തിയത്. ഇന്ന് ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. ലോട്ടറി ഓഫീസ് കത്തിക്കും എന്നാക്രോശീച്ചുകൊണ്ടാണ് വിനോദ് പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനിൽ ജില്ലാ ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന ലോട്ടറി ഓഫീസിൽ അക്രമം കാട്ടിയത്.

ഓഫീസിലേക്ക് പാഞ്ഞ് ചെന്ന വിനോദ് ഓഫീസിലെ കംപ്യൂട്ടർ എടുത്ത് നിലത്തെറിഞ്ഞു. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന മറ്റ് ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് വിനോദിനെ പിടികൂടിയതിനാല്‍ കൂടുതല്‍ അക്രമം ഉണ്ടായില്ല. ജില്ലാ ലോട്ടറി ഓഫീസർ ജിജി വിവരമറിയിച്ചതനുസരിച്ച് പത്തനംതിട്ട പൊലീസ് എത്തി വിനോദിനെ കസ്റ്റഡിയിലെടുത്തു.

ലോട്ടറികൾക്ക് സമ്മാനം നൽകാതെ കബളിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇയാൾ മദ്യലഹരിയിലാണ് അക്രമം കാട്ടിയതെന്നും സംശയമുണ്ട്. അക്രമം നടത്തുമ്പോൾ ഒരു കൈലി മാത്രമായിരുന്നു ഇയാളുടെ വേഷം. ലോട്ടറി കച്ചവടത്തിന് പുറമെ വിശേഷ ദിവസങ്ങളിൽ ഗാന്ധിജിയുടെ വേഷം ചെയ്യാറുള്ള വിനോദ് ക്ഷേത്രങ്ങളിലെ സപ്താഹ പരിപാടികളിൽ കുചേലന്റെ വേഷവും അണിയാറുണ്ട്.

Eng­lish Summary:Lottery Agent attacks in Dis­trict Lot­tery Office
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.