
താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക്തീപിടിച്ച് മൂന്ന് ലക്ഷത്തോളംരൂപയുടെ നാശനഷ്ടം. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസിലാണ് തീപിടുത്തമുണ്ടായത്. ഇന്ന്പുലർച്ചെ അഞ്ചരയോടെയാണ്കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അടുത്തുള്ള കടക്കാരും മറ്റും ചേർന്ന്ഷട്ടർ തുറന്നപ്പോളേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നുംഅഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. കടമുറിയിലെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്.
ഷോർട്ട്സർക്ക്യൂട്ടാണ് തീ പിടുത്തത്തിന്കാരണമായതെന്നാണ് നിഗമനം. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മാത്രം കത്തിപ്പോയതായി ഉടമ അജിമോൻ പറഞ്ഞു. കമ്പ്യൂട്ടർ, ഫർൺച്ചറുകൾ മുതലയവയുംകത്തിനശിച്ചു. കടമുറിക്കും നാശനഷ്ടമുണ്ട്. വിവരമറിഞ്ഞ്നൂറനാട്പോലീസുംസ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.