18 January 2026, Sunday

Related news

December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 12, 2025

ഡയാ‌ലിസിസ് കഴിഞ്ഞ് കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങിപ്പോയി; ലോട്ടറി കച്ചവടക്കാരന്റെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ്

Janayugom Webdesk
തൊടുപുഴ
February 14, 2023 4:20 pm

ഡയാ‌ലിസിസ് കഴിഞ്ഞുവന്ന ലോട്ടറി വില്‍പ്പനക്കാരനായ രോഗിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്തു. തൊടുപുഴ പഞ്ചവടി സ്വദേശി അയ്യപ്പന്റെ ലോട്ടറികളാണ് നഷ്ടപ്പെട്ടത്. വൃക്കരോഗിയായ അയ്യപ്പന്‍ സ്ഥിരമായി ലോട്ടറി വില്‍ക്കുന്നത് തൊടുപുഴ ബിഎസ്എന്‍ല്‍ ജംങ്ഷനിലാണ്. ഡയാലിസിസ് വന്ന് കടത്തിണ്ണയിലിരുന്ന് മയങ്ങിയപ്പോഴാണ് രണ്ടായിരം രൂപ വിലവരുന്ന ടിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.

ലോട്ടറി നോക്കാനെന്ന വ്യാജേനയെത്തിയാണ് തട്ടിപ്പ്. ലോട്ടറി അപഹരിച്ച ശേഷം തൊട്ടടുത്ത ഹോട്ടലിലേക്ക് കയറിപ്പോയ മോഷ്ടാവ് അധികം വൈകാതെ പുറത്തേക്ക് നടന്നുപോയതായാണ് വിവരം.

ഭാരിച്ച ജോലിയൊന്നും ചെയ്യാനാവാത്ത അയ്യപ്പന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ലോട്ടറി വില്പന. ലോട്ടറി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അയ്യപ്പന്റെ ജീവിതവും ചികിത്സയുമെല്ലാം നടന്നുവന്നിരുന്നത്. സംഭവമറിഞ്ഞ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: lot­tery tick­ets theft in thodupuzha
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.