മനുഷ്യ സ്നേഹവും നാടിന്റെ സംസ്‌ക്കാരവും കൈമോശം വരാതെ സൂക്ഷിക്കണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
തൃപ്പൂണിത്തുറയിൽ നടന്ന അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ. വയനാടിനായി നാട് കൈകോർത്തതിലൂടെ നാം നൽകുന്ന സന്ദേശവും ഇതാണ്.
ഒറ്റ രാത്രി മതി എല്ലാം അവസാനിക്കാൻ. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ രണ്ട് നാട് ഇല്ലാതായി. സമഭാവനയുടെ സ്നേഹത്തിന്റെ ആഘോഷമാണ് ഓണം. ഈ സന്ദേശമുൾക്കൊണ്ട് പരസ്പരം പഴിചാരാതെയും പറ്റിക്കാതെയും സ്നേഹത്തിലൂന്നിയ വിഭാഗീതയില്ലാത്ത വർഗീയതയില്ലാത്ത നാടിനായി നമുക്ക് അണിചേരാമെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ ഫ്രാൻസിസ് ജോർജ് എം പി. അത്ത പതാകയുയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.