23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 5, 2023
September 1, 2023
August 9, 2023

ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരമായി പത്ത് മുസ്ലിം പെണ്‍കുട്ടികളെ പ്രേമിച്ച് വഞ്ചിക്കണം; അങ്ങനെയുള്ളവര്‍ക്ക് ജോലി ഉറപ്പെന്ന് ഹിന്ദു നേതാവ്

Janayugom Webdesk
ബംഗളൂരു
February 20, 2023 6:13 pm

‘ലൗ ജിഹാദി’ന് മറുപടിയായി മുസ്‌ലിം പെൺകുട്ടികളെ വലയിലാക്കണമെന്ന് ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്ത് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക്. മുസ്‌ലിം പെൺകുട്ടികളെ കുടുക്കുന്നവർക്ക് സുരക്ഷ ഒരുക്കുമെന്ന് പറഞ്ഞ പ്രമോദ് മുത്തലിക്ക്, ജോലിയും വാഗ്ദാനം ചെയ്തു.
കർണാടകയിലെ ബഗൽകോട്ടിൽ പൊതുപരിപാടിയിലാണ് പ്രമോദ് മുത്തലിക്കിന്റെ വിദ്വേഷ പ്രസംഗം. “നിലവിലെ സാഹചര്യം ഞങ്ങൾക്ക് അറിയാം. യുവാക്കളെ ഇവിടേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ 10 മുസ്‌ലിം പെൺകുട്ടികളെ കുടുക്കണം. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ശ്രീരാമസേന നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരക്ഷ ഒരുക്കുകയും തൊഴിൽ നൽകുകയും ചെയ്യും’’ ‑മുത്തലിക്ക് പറഞ്ഞു.
“ലൗ ജിഹാദിലൂടെ നമ്മുടെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തുടനീളം സ്നേഹത്തിന്‍റെ പേരിൽ ആയിരക്കണക്കിന് പെൺകുട്ടികൾ വഞ്ചിക്കപ്പെടുന്നു. അവർക്ക് മുന്നറിയിപ്പ് നൽകേണ്ടതുണ്ട്’’ ‑മുത്തലിക്ക് കൂട്ടിച്ചേർത്തു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിലെ കാർക്കള മണ്ഡലത്തിൽ നിന്ന് പ്രമോദ് മുത്തലിക്ക് മത്സരിക്കുമെന്ന് കഴിഞ്ഞാഴ്ച സൂചിപ്പിച്ചിരുന്നു. സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുകയെന്നും ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് മുത്തലിക്ക് അവകാശപ്പെടുന്നത്.

Eng­lish Sum­ma­ry: love mus­lim girls and cheat them ; Shiv­Se­na leader

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.