22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026

പ്രണയം എതിർത്തു; മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തി 19കാരനും സുഹൃത്തും

Janayugom Webdesk
ചെന്നൈ
August 17, 2023 4:35 pm

പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ 19കാരനും സുഹൃത്തും അറസ്റ്റിലായി.
ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലാണ് കൊലപാതകം നടന്നത്. പ്രണയം എതിർത്തതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതികൾ സമ്മതിച്ചു.

മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഫാർമസി വിദ്യാർത്ഥിയായ ​ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. വീട്ടിൽ ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തർക്കം ഉണ്ടായി. പിന്നാലെയാണ് ഇരുവരോട് പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായത്. 

കൊലപാതകത്തിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്.

Eng­lish Summary;Love resist­ed; 19-year-old and his friend who killed his grand­moth­er and sister-in-law

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.