ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിംങ് ശതമാനം കുറഞ്ഞതില്‍ ബിജെപി കടുത്ത ആശങ്കയില്‍. 93 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 64.40% പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് നിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 93 മണ്ഡലങ്ങളില്‍ നടന്ന മുന്നാംഘട്ട വോട്ടെടുപ്പില്‍ 64.40% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 81.61% രേഖപ്പെടുത്തിയ അസമിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും 58% മാത്രമാണ് പോളിങ്. ബിഹാറിലും പോളിങ് ശതമാനം നന്നേ കുറഞ്ഞു. മഹാരാഷ്ട്രയില്‍ 61.44 ഉം മധ്യപ്രദേശില്‍-66.05 ഉം കര്‍ണാടക, ഛതക്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട് പോളിങ് നടന്നു. പശ്ചിമ ബംഗാളില്‍ 75 ശതമാനത്തിലധികം പോളിങാണ് രേഖപ്പെടുത്തിയത്.ഒന്നും രണ്ടും ഘട്ടങ്ങളിലെ പോളിങ് ശതമാനത്തേക്കാള്‍ കുറവ് പോളിങ്ങാണ് മുന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഇത് ബിജെപി ക്യാമ്പുകളെ ആശങ്കെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാം ഘട്ടത്തില്‍ 66.47 ശതമാനവും ആയിരുന്നു. തെരെഞ്ഞെടുപ്പിന്റെ ച്രാരണങ്ങളിലുടനീളം മോദി നടത്തിയ വര്‍ഗീയ വിേേദ്വഷ പരാമര്‍ശങ്ങള്‍ വിവാദങ്ങളക്ക് വഴിചെച്ചതിനു പിന്നാലെ അത് മുന്നാം ഘട്ട തെരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചേക്കും. ഇന്ത്യാ മുന്നണി മൂന്നാം ഘട്ടത്തേിലും വലിയ പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്.മൂന്നാം ഘട്ടത്തോടെ ഗുജറാത്ത്, കര്‍ണാടക, ഛത്തീസ്ഗഢ്, അസം സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി.
മെയ് 13ന് നടക്കുന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തുന്നത് 11 സംസ്ഥാനത്തെ 96 മണ്ഡലങ്ങളാണ് ആന്ധ്രപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പും 13ന് നടക്കും ആന്ധ്രയിലെ 25, തെലങ്കാനയിലെ 17, യുപിയിലെ 13, മഹാരാഷ്ട്രയിലെ 11, ബംഗാളിലെയും മധ്യപ്രദേശിലെയും എട്ടുവീതം, ബിഹാറിലെ അഞ്ച്, ഒഡിഷയിലെയും ജാര്‍ഖണ്ഡിലെയും നാലുവീതം സീറ്റുകളിലാണ് വോട്ടെടുപ്പ്. ജമ്മു – കശ്മീരിലെ ശ്രീനഗറും മെയ് 13ന് വിധിയെഴുതും.
English Summary:
Lower polling percentage in the third phase of the Lok Sabha elections; BJP is deeply worried
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.