രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ പാചക വാതക വിലയിൽ വൻ വർദ്ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 1,110 രൂപയും വാണിജ്യ സിലിണ്ടറിന് 2,124 രൂപയും നല്‍കണം. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് കേരളത്തിൽ 1,110 രൂപ നല്‍കണം. ഡൽഹിയിൽ 1,103 രൂപയും. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.
പ്രാദേശിക നികുതികൾ കാരണം ഗാർഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്. ഇന്ധന ചില്ലറ വ്യാപാരികൾ എല്ലാ മാസത്തിന്റെയും തുടക്കത്തിൽ വില പരിഷ്കരിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും സബ്സിഡി നിരക്കിൽ ഒരു വർഷം 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഇതിനപ്പുറം വിപണി മൂല്യത്തിൽ സിലിണ്ടറുകൾ വാങ്ങാനാവും. ഈ വർഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വർധനവിൽ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിലവര്‍ധനവ് നടപടിയോടെ ഹോട്ടൽ ഭക്ഷണത്തിനടക്കം വില ഉയർന്നേക്കും.
English Sammury: lpg cylinder prices increased
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.