13 March 2026, Friday

Related news

March 13, 2026
March 13, 2026
March 11, 2026
March 11, 2026
March 11, 2026
October 20, 2025
April 17, 2025
June 20, 2024

എൽപിജി ക്ഷാമം; ട്രെയിനുകളിലെ ഭക്ഷണവിതരണത്തിന് ബദൽ മാർഗങ്ങൾ തേടി റെയിൽവേ

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2026 11:10 am

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വാണിജ്യ എൽപിജി വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും ഭക്ഷണവിതരണം തടസ്സപ്പെടാതിരിക്കാൻ ഐആർസിടിസി ജാഗ്രതാ നിർദ്ദേശം നൽകി. പ്രതിസന്ധി മറികടക്കാൻ പാചകത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കാനാണ് കാറ്ററിങ് കോൺട്രാക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുന്ന പശ്ചാത്തലത്തിൽ പാൻട്രി കാറുകളിലും റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ എന്നിവിടങ്ങളിലും മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ സ്റ്റൗവുകൾ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 10ന് ഐആർസിടിസിയുടെ വെസ്റ്റ് സോൺ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച പ്രത്യേക നിർദ്ദേശം കൈമാറി. പാകം ചെയ്ത ഭക്ഷണത്തിന് പുറമെ, പെട്ടെന്ന് കഴിക്കാവുന്ന ‘റെഡി ടു ഈറ്റ്’ ഭക്ഷണസാധനങ്ങളുടെ കൂടുതൽ സ്റ്റോക്ക് കരുതാനും റെയിൽവേ നിർദ്ദേശിച്ചു.

നിലവിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് നിർത്തലാക്കിയിട്ടില്ലെങ്കിലും, പ്രതിസന്ധി രൂക്ഷമായാൽ ചില പ്രത്യേക റൂട്ടുകളിൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മറ്റ് സംവിധാനങ്ങൾ ഒരുക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.