18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024

സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

Janayugom Webdesk
ലഖ്‌നൗ
October 1, 2023 5:49 pm

സവർക്കർക്കെതിരായ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ലഖ്‌നൗ കോടതി. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് നൃപേന്ദ്ര പാണ്ഡേയുടെ ആരോപണം.

പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് അ‍ഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരത്തെ ഹര്‍ജി തളളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. കേസ് നവംബർ ഒന്നിന് കോടതി പരിഗണിക്കും.

Eng­lish Sum­ma­ry: Luc­know court issues notice to Rahul Gand­hi over remarks against Savarkar

You may also like this video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.