14 January 2026, Wednesday

ലഞ്ച് ബോക്സുകൾ വിതരണം ചെയ്തു

Janayugom Webdesk
August 12, 2023 12:52 pm

ആലപ്പുഴ മുൻസിപ്പൽ പ്രദേശത്ത് അതി ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുവാനുള്ള ലഞ്ച് ബോക്സുകൾ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ ആലപ്പുഴ മുൻസിപ്പാലിറ്റിക്ക് സംഭാവനയായി നൽകി. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിഹരികുമാർ അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ പി എച്ച് സുനിൽകുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുനിസിപ്പാലിറ്റി ചെയർമാൻ പി എസ് എം ഹുസൈൻ, ലോബി വിദ്യാധരൻ, ബോബൻ വർഗീസ്, നസീർ പുന്നക്കൽ, പ്രദീപ് കൂട്ടാല, കേണൽ സി വിജയകുമാർ, സുവി വിദ്യാധരൻ, ഗോപകുമാർ ഉണ്ണിത്താൻ, ഫിലിപ്പോസ് തത്തംപള്ളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ പ്രേം, എ കവിത, ആർ വിനീത തുടങ്ങിയവർ സംസാരിച്ചു

Eng­lish Sum­ma­ry: Lunch box­es were distributed

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.