9 January 2026, Friday

ജാനുവിന്റെ രാഷ്ട്രിയ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് എം ഗീതാനന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
December 24, 2025 10:50 am

മുത്തങ്ങ സംഭവത്തിന് ശേഷം ആദിവാസിവിഭാഗങ്ങളെ സി കെ ജാനു തിരിഞ്ഞ് നോക്കിയില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍എം ഗീതാനന്ദന്‍.സി കെ ജാനുവിന്റെ രാഷട്രീയ നിലപാടുകളെ രൂക്ഷമായി ഗീതാനന്ദന്‍ വിമര്‍ശിച്ച.മുത്തങ്ങയിൽ യുഡിഎഫ് സർക്കാർ നടത്തിയ അതിക്രമങ്ങളെ വെളള പൂശേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.കേരള ചരിത്രത്തിൽ മായ്ച്ചുകളയാൻ പറ്റാത്തത്ര കുറ്റകൃത്യമാണ് യുഡിഎഫ് സർക്കാർ ചെയ്തത്. എ കെ ആന്റണിയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം.

എൻഡിഎ മുന്നണിയിൽ പോയതിന് സി കെ ജാനു കേരള സമൂഹത്തോട് തെറ്റു തുറന്ന് പറയണം ദളിതരുടെ വിഷയത്തിൽ എത്രമാത്രം ഇടപെട്ടിട്ടുണ്ടെന്നത് ജാനു സ്വയം പരിശോധിക്കണമെന്നും എം ഗീതാനന്ദൻ പറഞ്ഞു.അതേസമയം, യുഡിഎഫിൽ അസോഷ്യേറ്റായി ചേരാനുളള സി കെ ജാനുവിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണുണ്ടായത്. 2003ൽ മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെ നരനായാട്ട് നടത്തിയത് യുഡിഎഫ് സർക്കാറായിരുന്നു. ആ സമരത്തിന് നേതൃത്വം നൽകിയ ജാനുവാണ് അവസരവാദ നിലപാടുമായി ഇപ്പോൾ യുഡിഎഫിൻ്റെ കൂടെ ചേരുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.